ഒരു ഇംഗ്ലീഷ് നടി ആണ് സോഫി ടേണർ (ജനനം: 21 ഫെബ്രുവരി 1996). എച്ബിഒ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ സാൻസാ സ്റ്റാർക്ക് എന്ന വേഷം അവതരിപ്പിച്ചാണ് അഭിനേതാവായി ടേണർ അരങ്ങേറ്റം നടത്തിയത്. 2013 ൽ തേർറ്റീൻത് ടെയ്ൽ എന്ന ടെലിവിഷൻ ചലച്ചിത്രത്തിലും, അനെദർ മി എന്ന ചലച്ചിത്രത്തിലും ടർണർ അഭിനയിച്ചു. എക്സ്-മെൻ ഫിലിം പരമ്പരയിലെ ജീൻ ഗ്രേ / ഫീനിക്സ് എന്നീ കഥാപാത്രങ്ങളുടെ ചെറുപ്പകാലം ടേണർ അവതരിപ്പിക്കുന്നു.
കരിയർ
2011 മുതൽ, ടേണർ എച്ബിഒ ഫാന്റസി
പരമ്പര ഗെയിം ഓഫ് ത്രോൺസിൽ സാൻസാ സ്റ്റോക്ക് എന്ന വേഷം അവതരിക്കുന്നു. ടേണറുടെ ആദ്യ ടെലിവിഷൻ റോളാണ് സാൻസാ. ടേണറുടെ നാടക അധ്യാപകനാണ് ഈ വേഷത്തിന്റെ ഓഡിഷനു പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിച്ചത്. ഈ വേഷത്തിനായി ടേണർ തന്റെ മുടി ഡൈ ചെയ്തു. 2012-ൽ, സഹതാരം മെയ്സി വില്ല്യംസിനോപ്പം ഒരു ടെലിവിഷൻ സീരീസിലെ മികച്ച സഹനടിക്കുള്ള യങ് ആർട്ടിസ്റ്റ് അവാർഡിനുള്ള നാമനിർദ്ദേശം സാൻസ എന്ന വേഷത്തിന് ടർണർക്ക് ലഭിച്ചു. ഗെയിം ഓഫ് ത്രോൺസിന്റെ ഏഴു സീസണുകളിലും ടേണർ അഭിനയിച്ചു.
2013-ൽ, കാതറിൻ മാക്ഫെയ്ലിന്റെ അതേ പേരുള്ള നോവലിനെ ആസ്പദമാക്കി നിർമിച്ച സ്വതന്ത്ര ത്രില്ലർ ചിത്രം 'അനെദർ മി' എന്ന ചിത്രത്തിൽ അഭിനയിച്ചു. 2013 ലെ ടെലിവിഷൻ ചിത്രം ദ തേർറ്റീൻത് ടെയ്ലിൽ അഡെലിൻ മാർച്ച് എന്ന വേഷം അഭിനയിച്ചു. 2013 ൽ അമേരിക്കൻ നടി ഹെയ്ലി സ്റ്റീൻഫെൽഡിനൊപ്പം ചേർന്നു ബെയ്റലി ലീഗൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. ലെവർ ഗ്രോസ്മാൻ എഴുതിയ ചെറുകഥയായ ദ ഗേൾ ഇൻ ദി മിററിന്റെ ഓഡിയോബുക്ക് പതിപ്പ് ടർണർ ആഖ്യാനം നിർവഹിച്ചു. മേയ് 2016 ൽ എക്സ്-മെൻ: അപ്പോക്കലിപ്സ് എന്ന ചിത്രത്തിൽ ടാൻസേർഡ് ജീൻ ഗ്രെയ് എന്ന ചിത്രത്തിൽ അഭിനയിച്ചു. 2017 ഫെബ്രുവരിയിൽ, X- മെൻ: ഡാർക്ക് ഫീനിക്സ് എന്ന പുതിയ ചിത്രത്തിൽ ജീൻ ഗ്രേ എന്ന വേഷത്തിൽ അഭിനയിക്കുമെന്ന് ടർണർ പ്രഖ്യാപിച്ചു.