ഋത്വിക് റോഷൻ | |
---|---|
ജനനം | ഋത്വിക് റോഷൻ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1980–6, 2000– |
ഉയരം | 5 ft 11 in (1.80 m) |
ജീവിതപങ്കാളി(കൾ) | സൂസൻ ഖാൻ (2000–) |
ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ഋത്വിക് റോഷൻ (ഹിന്ദി: ऋतिक रोशन, ഉച്ചാരണം: /rɪt̪ɪk roːʃən/ / ജനനം: 10 ജനുവരി 1974).
കുട്ടിയായിരുന്നപ്പോൾത്തന്നെ ഋതിക് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് നായകവേഷത്തിൽ ആദ്യമായി അഭിനയിച്ച ചിത്രമായ കഹോ ന പ്യാർ ഹേ (2000) എന്ന ചിത്രം ആ വർഷത്തെ ഒരു വൻ വിജയമായ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതിനു ശേഷം ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രങ്ങൾ കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) എന്നിവയായിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ ഒരു മുൻ നിരനടന്മാരിൽ ഒരാളാക്കുകയും ചെയ്തു.
ഋത്വിക് ആദ്യമായി അഭിനയിച്ച ചിത്രം 1980 ലെ ആശ എന്ന ചിത്രമാണ്. തനിക്ക് 6 വയസ്സുള്ളപ്പോഴാണ് ഋത്വിക് ഈ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ചില ചിത്രങ്ങളിൽ ഋത്വിക് ചെയ്യുകയുണ്ടായി. 1995-ൽ ഇറങ്ങിയ കരൺ അർജുൻ എന്ന ചിത്രത്തിലും 1997 ലെ കോയ്ല എന്ന ചിത്രത്തിലും സഹസംവിധായകനായും ഋത്വിക് പ്രവർത്തിച്ചു.
2000 ൽ ഇറങ്ങിയ ചിത്രമായ കഹോ ന പ്യാർ ഹേ ഋത്വിക്കിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതിൽ തന്റെ നായികയായി അഭിനയിച്ച അമിഷ പട്ടേലിനും ഈ ചിത്രം ഒരു ഭാഗ്യ ചിത്രമായിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു വൻ വിജയമായിരുന്നു.
മൊത്തം 102 അവാർഡുകൾ ലഭിച്ചു ഏറ്റവുമധികം അവാർഡ് ലഭിച്ച ചിത്രം എന്ന ലിംക ലോക റെക്കോർഡും ഈ ചിത്രത്തിന്റെ പേരിലുണ്ട്.
ഇതിനു ശേഷം ഋത്വിക് രോഷൻ ഒരു പാട് മുൻ നിര ചിത്രങ്ങളിൽ നായക വേഷം ചെയ്തു. ഫിസ എന്ന ചിത്രം വളരെ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ്.
2003 ൽ അദ്ദേഹത്തിന്റെ വിജയ ചിത്രം കോയി മിൽ ഗയ ആയിരുന്നു. ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ വർവ് ലഭിച്ച ചിത്രമാണ് ഇതിൽ ഋത്വിക്കിന്റെ പ്രകടനം പ്രശംസനീയമായിരുന്നു."
2004 ൽ ലക്ഷ്യ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം അദ്ദേഹം രണ്ട് വർഷത്തെ ഇടവേളയിൽ ആയിരുന്നു. ഈ ചിത്രം ഒരു പരാജയമായിരുന്നു.
അതിനു ശേഷം 2006 ൽ കോയി മിൽ ഗയ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ക്രിഷ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു വന്നു. ഇത് ഒരു വിജയ ചിത്രമായിരുന്നു. 2007 അദ്ദേഹത്തിന്റെ ചിത്രമായ ധൂം 2 ഒരു വലിയ വിജയ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മൂന്നാമതും ഫിലിംഫെയർ അവാർഡ് ലഭിച്ചു.
2008-ൽ പുറത്തിറങ്ങിയ ജോധ അക്ബർ എന്ന അശുതോഷ് ഗോവാരിക്കറിന്റെ ചിത്രത്തിലെ അഭിനയത്തിന് ഋത്വിക്കിന് നാലാമതും ഫിലിംഫെയറിന്റെ മികച്ച നടൻ അവാർഡ് ലഭിച്ചു.
പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ പുത്രനാണ് ഋത്വിക് . സഞ്ജയ് ഖാന്റ്റെ പുത്രിയായ സൂസനെയാണ് ഋത്വിക് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. 2013 ഡിസംബറിൽ ഇവർ തമ്മിൽ വേർപിരിയുന്നതായുള്ള വെളിപ്പെടുത്തൽ ഉണ്ടായി.
ഋത്വിക്കിനു ലഭിച്ച പുരസ്കാരങ്ങൾ (ഇംഗ്ലീഷ്)
{{cite news}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)