ഇന്തോ-ഇറാനിയൻ ഭാഷകൾ

ഇന്തോ-ഇറാനിയൻ
Aryan
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
കിഴക്കൻ യൂറോപ്പ്, പശ്ചിമേഷ്യ, മദ്ധ്യേഷ്യ, ദക്ഷിണേഷ്യ
ഭാഷാ കുടുംബങ്ങൾIndo-European
  • ഇന്തോ-ഇറാനിയൻ
പ്രോട്ടോ-ഭാഷപ്രോട്ടോ ഇന്തോ ഇറാനിയൻ
വകഭേദങ്ങൾ
ISO 639-5iir
Glottologindo1320
The approximate present-day distribution of the Indo-European branches of Eurasia:
  Indo-Iranian

ഇന്തോ-യുറോപ്യൻ ഭാഷകളിലെ ഏറ്റവും കിഴക്കേ അറ്റത്തെ ശാഖയാണ്‌ ഇന്തോ-ഇറാനിയൻ ഭാഷകൾ എന്നറിയപ്പെടുന്നത്. ഇതിൽ മൂന്നു ഭാഷാവിഭാഗങ്ങൾ ഉൾപ്പെടുന്നു.

  1. ഇന്തോ-ആര്യൻ ഭാഷകൾ
  2. ഇറാനിയൻ ഭാഷകൾ
  3. നൂറിസ്ഥാനി ഭാഷകൾ

ഇന്തോ ഇറാനിയൻ ഭാഷകളെ ആര്യൻ ഭാഷകൾ എന്നും അറിയപ്പെടാറുണ്ട്. ആര്യൻ എന്നത് ഇന്തോ ഇറാനിയൻ ഭാഷക്കാർ അവരെ സ്വയം വിശേഷിപ്പിക്കുന്ന പേരാണ്‌.

സംസ്കൃതം, അസ്സമീസ്, ഗുജറാത്തി, ഹിന്ദി, കശ്മീരി, സിന്ധി, മറാഠി, പഞ്ചാബി, നേപ്പാളി തുടങ്ങിയ ഉത്തരേന്ത്യൻ ഭാഷകൾ ഇന്തോ-ആര്യൻ ഭാഷകൾക്കുദാഹരണമാണ്‌. ഇറാനിയൻ ഭാഷകളിൽ പേർഷ്യൻ, കുർദിഷ്, പഷ്തു, ബലൂചി തുടങ്ങിയവ ഉൾപ്പെടുന്നു‌. നൂറിസ്ഥാനി ഭാഷകളിൽ കാതി, പ്രസൂൻ, വൈഗാലി, ഗംബിരി, അശ്കുൻ എന്നിങ്ങനെ അഞ്ചു ഭാഷകളുണ്ട്. നൂറിസ്ഥാനി ഭാഷകൾ കാഫിരി ഭാഷകൾ എന്നും അറിയപ്പെട്ടിരുന്നു.

ഇന്തോ ഇറാനിയൻ ഭാഷകളിലെ ഏറ്റവും പുരാതനമായ ലിഖിതരേഖകൾ, ഇന്ത്യയിൽ നിന്നുള്ള വേദങ്ങളും ഇറാനിയൻ സൊറോസ്ട്രിയരുടെ വിശുദ്ധഗ്രന്ഥമായ അവെസ്തയും, മദ്ധ്യപൂർവ്വദേശത്തെ പുരാതന മിട്ടാനിയിൽ നിന്നുള്ള ചില ലിഖിതങ്ങളുമാണ്‌.

അവലംബം

  1. http://books.google.com/books?vid=ISBN3110161133&id=KFBDGWjCP7gC&pg=PA221&lpg=PA221&vq=aryan+languages&dq=aryan+languages+iranian&sig=11bYU5iUtJpZx-Ct7VdMBvOjG_c
  2. 2.0 2.1 Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 54–59. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 32–35. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)